Monday, 14 March 2016

ശ്രീ അയ്യപ്പന്‍ ചതിയില്‍ കൊല്ലപ്പെട്ട ഈഴവന്‍

ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം.

കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.

കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി (ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍ (പഴഞ്ചൊല്ല്) ) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...‍) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം.

മാതൃഭൂമി വീക്കിലിയില്‍(27.2.2011) പ്രസിദ്ധീകരിച്ച ശ്രീ.കെ.ചന്ദ്രഹരിയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു(അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?).

അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍‌ചുരിക, പൊന്‍പാള, പൊന്‍ മോതിരം, കാപ്പ്, വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.

Monday, 15 December 2014

സന്ദീപാനന്ദ ഗിരിക്കെതിരെ ജോതിഷികൾ ഗീതയും ചൊവ്വയും

സമീപ കാലത്ത് ഉണ്ടായ ചില വിവാദങ്ങൾക്കെതിരെ ഹിന്ദു സന്യാസിമാർക്കിടയിൽ കടുത്ത അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുകയും മാധ്യമങ്ങളിൽ പോലും ചുടെറിയ ചർച്ചകൾനടക്കുകയുംചെയ്തു .ഇതിൽ നിന്നെല്ലാം വളരെ വിവാദപരമായ അഭിപ്രായവുമായി സ്വാമി സന്ദീപാനന്ദഗിരി ചില പ്രസ്താവനകൾ നടത്തുകയുണ്ടായി.അതിനെതിരെപ്രശസ്ഥജോതിഷ പണ്ഡിതൻ സുഭാഷ് ചെറുകുന്ന് വളരെ രൂക്ഷമായി പ്രതികരിക്കുന്നു.

'ഏറെ നാളായി കേരളത്തില്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരായ കട ന്നാക്രമണം പല രൂപത്തില്‍ ആവര്‍ത്തിക്കുന്നു. ശബരിമല തീര്‍ഥാട കര്‍ക്കെതിരെ, ആറന്മുളയില്‍, ഗുരുവായൂരില്‍ മലയാളികള്‍ എന്നോ ഉപേക്ഷിച്ച ഐത്താചരണം തിരികെ നടപ്പാക്കുന്ന രീതിയില്‍ ഒക്കെ അത് പ്രകടണ്. ഒരു ഭാഗത്ത് ഹൈന്ദവേതര ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനു പിന്നില്‍ ഉണ്ടെന്നു കാണാം.മറ്റൊരിടത്ത് പക്ഷേ, ഹിന്ദുക്കള്‍തന്നെ-ആശ്ച്ചര്യകരം എന്ന് പറയാം കാവി വേഷം കെട്ടിയ മാരീചന്മാര്‍ പോലും അക്കൂട്ടത്തില്‍ ഉണ്ട്.ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ കഴിക്കുന്നതിനെതിരെ,അര വയര്‍ പു ലര്‍ത്താന്‍ ദേവാര്‍ച്ചനമല്ലാതെ മറ്റൊരു വരുമാന മാര്‍ഗവും ഇല്ലാത്ത പൂജാരികള്‍ക്ക് ദക്ഷിണകൊടുക്കുന്നതിനെതിരെ,ചൊവ്വാ ദോഷം നോക്കി കല്യാണം കഴിക്കുന്നതിനെതിരെ,ജ്യോതിഷികള്‍ക്കെതിരെ എല്ലാം പ്രത്യ ക്ഷമായി തന്നെ അവര്‍ "കുരിശുയുദ്ധം" പ്രഖ്യാപിച്ചതായി കാണാന്‍ കഴിയുന്നുണ്ട്.നിസ്സാരക്കാരൊന്നും അല്ല,മള്ളൂരിനെക്കാള്‍ വലിയ ഭാഗവതാചാ ര്യന്മാരും,ഗീതോപദേശത്തില്‍സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ പോലും "തനിക്കൊക്കായെന്നു"കരുതുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്.

കേരളകൗമുദി ഫെബ്രുവരി 9-ലെ വാരാന്ത്യം നോക്കുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും പെണ്ണു കെട്ടി നോക്കുകയോ, കെട്ടിച്ചു നോക്കുകയോ ചെയ്യാത്ത ഒരാളുടെ ലേഖനം കാണാം; "ജാതകം നോക്കി പെണ്ണു കെട്ടുമ്പോള്‍". വിഷയം വരാഹമിഹിരനോളം പഴയതാണ്-ചൊവ്വാ ദോഷം.ഇരുപത്താറു വയസുള്ള ബിടെക് ബിരുദധാരിയായ സുന്ദരനായ അമ്പതിനായിരം രൂപ ശമ്പളമുള്ള ഒരു യുവാവ് പെണ്ണു കെട്ടി രണ്ടാംനാള്‍ കുടുംബക്കോടതിയില്‍ വിവാഹ മോചനത്തിന് കേസ്സ് കൊടുത്തതിനെ പറ്റി സാമാന്യം മോശമല്ലാതെ വിവരിച്ചിരിക്കുന്നു. വില്ലന്‍ ജ്യോത്സ്യന്‍ ആണ്.ജ്യോത്സ്യന്‍ കെട്ടിയ പെണ്‍കുട്ടിയുടെ പൂര്‍വ കാമുകന്‍ ഒന്നും അല്ല കേട്ടോ.അയാള്‍ ജാതകം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച,കല്യാണം കഴിച്ചാല്‍ നല്ലത് തന്നെ എന്നൊരു അഭിപ്രായം പറഞ്ഞു.കല്യാണവും കഴിഞ്ഞു.പിന്നെ രണ്ടാംനാള്‍ പൊട്ടിയ അഭിപ്രായ വ്യത്യാസത്തിന്‍റെ "അമിട്ട്" ജ്യോത്സ്യന്‍ കണ്ടില്ലെന്നോ പറഞ്ഞില്ലെന്നോ ഒക്കെ ആണ് വിഷയം. തുടര്‍ന്ന് ഇന്ത്യയില്‍ വിവാഹ മോചനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ ആണെന്നും വിവാഹ ബന്ധങ്ങളെ വഴിയാധാരം ആക്കുന്നത് ജ്യോത്സ്യന്മാര്‍ ആണെന്നും അടച്ചാക്ഷേപി ക്കുന്നുണ്ട് ലേഖകന്‍. "ചൈതന്യം"പോയി "ഗിരി"മുകളില്‍ കയറി പിന്നെ "പുരി"യിലേക്ക് ഇറങ്ങിയ ലേഖകന്‍, പുരി_പട്ടണം_യുടെ ലീലാവിലാസങ്ങളെ കുറിച്ച് ബോധമുള്ള ആള്‍ ആണ്.

അല്ലെങ്കില്‍ ഇക്കാലത്തും വസ്ത്രം മാറുന്ന പോലെ ഇണയെ മാറുന്ന/മാറ്റുന്ന നടീ നടന്മാരെക്കുരിച് കൃത്യമായി പറയാന്‍ കഴിയില്ലല്ലോ. അവിടെയും പക്ഷേ പഴി ജ്യോല്‍സ്യന് തന്നെ.

അതവിടെ ഇരിക്കട്ടെ, ജ്യോതിഷത്തിന്റെ പ്രത്യേകിച്ച് വിവാഹ പൊരു ത്തം, ചൊവ്വാദോഷം എന്നിവയുടെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ വലിയൊരു ലേഖനം വേണ്ടി വരും. പലരും പലപ്പോഴും എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു തേഞ്ഞ ഒരു വിഷയം കൂടി ആണ് അത്.പക്ഷേ ഇപ്പോള്‍ എന്തുകൊണ്ടാണ് അനവസരത്തില്‍ അദ്ദേഹം അത് എടുത്തു പയോഗിക്കുന്നത് എന്നതാണ് ചിന്തിക്കേണ്ട വിഷയം.കഴിഞ്ഞ ആഗസ്റ്റില്‍ ഇതേ വ്യക്തിയുടെതായി വന്ന പ്രസ്താവന നോക്കുക:". ..ഭക്തന്‍ ദൈവത്തിന്‌ പണം നല്‍കുന്നതും മറ്റൊരു തട്ടിപ്പാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്‌ എന്തിനാണ്‌ പണമെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ മറ്റ്‌ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പുരാതന ക്ഷേത്രങ്ങളില്‍ ഭണ്ഡാരവും കാണിക്കവഞ്ചിയും ഒന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആധുനിക മനുഷ്യന്റെ സൃഷ്ടികളാണ്‌ ഇത്തരം ഭണ്ഡാര ങ്ങളെന്നും അദ്ദേഹം പറഞ്ഞു...." മുകളില്‍ പറഞ്ഞ ലേഖനത്തില്‍ അത് മറ്റൊരു രീതിയില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നത് കാണാം."ഇത് പോലെ അന്ധവിശ്വാസം നിറക്കുന്നവയാണ് യാഗങ്ങള്‍. കോഴിക്കോട്ട് അടുത്ത കാലത്ത് സോമയാഗം നടത്തി. ഗീതയില്‍ ഇത്തരം യാഗങ്ങളെ ഇല്ലായ്മ ചെയ്യണം എന്ന്‍ വ്യക്തമായി പറയുന്നു". "അന്ധവിശ്വാസ നിവാരണ ബില്‍ എന്ന പേരില്‍ ഹൈന്ദവമായ വിശ്വാസങ്ങള്‍ക്കെതിരെ രാജ്യമെങ്ങും കോണ്‍ഗ്രെസ്സ് സര്‍ക്കാരുകള്‍ നിയമം കൊണ്ട് വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. അവിടെയാണ് ജ്യോതിഷത്തിനെതിരെയും ഒപ്പം ക്ഷേത്രാചാരങ്ങള്‍ക്ക് എതിരെയുമുള്ള ആക്രമണങ്ങള്‍ പ്രസക്തം ആകുന്നതു.

ഉപജീവനത്തിനു ഭഗവദ്ഗീതയേ സ്വീകരിക്കുകയും പ്രഭാഷണങ്ങള്‍ക്ക് ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്ന ഒരു "ഗീതോപജീവി"യില്‍ നിന്നും ഉണ്ടാകരുതാത്ത ഒരു പ്രസ്താവനയാണ് അത്.

ഭഗവദ്ഗീതയില്‍ ഇങ്ങനെ പറയുന്നു:

“ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വ:
പരസ്പരം ഭാവയന്ത:
ശ്രേയ: പരമവാ പ്സൃഥ” (ഭഗവത്ഗീത അദ്ധ്യായം 3 ശ്ലോക 11)

ഇതുകൊണ്ട് – യജ്ഞങ്ങള്‍- കൊണ്ട് നിങ്ങള്‍ ദേവന്മാരെ സന്തോഷിപ്പി ക്കുവിന്‍ ആ ദേവന്മാര്‍ നിങ്ങളേയും സന്തോഷിപ്പിക്കട്ടെ. അന്യോന്യം സന്തോഷിപ്പിച്ച് പരമമായ ശ്രേയസ്സിനെ പ്രാപിക്കുവിന്‍.ഇതാണോ സന്ദീപന്‍ പറഞ്ഞ ആ ഗീതാ സന്ദേശം? നമ്മള്‍ ഗീതാ പണ്ഡിതര്‍ അല്ല.അതുകൊണ്ട് ഒന്നുകില്‍ അദേഹം ഗീത നന്നായി പഠിക്കട്ടെ, എന്ന്‍ ഉപദേശിക്കാനും നിവൃത്തിയില്ല.

ഇനി കുടുംബക്കോടതിയിലെ കേസുകളിലേക്ക് വരാം. അവിടെ കേസു കളുടെ എണ്ണം കൂടുന്നത് ജ്യോത്സ്യന്മാരുടെ ജാതകപൊരുത്തം ആശ്രയിച്ചു നടത്തുന്ന വിവാഹങ്ങള്‍ കൊണ്ടാണ് എന്നതാണ് സന്ദീപന്റെ പ്രസ്താവന. ഭൂരിപക്ഷ സമുദായം എന്ന നിലയില്‍ കേസുകളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളുടെതാവും എന്നത് ശരിതന്നെ.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സഭ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് പലപ്പോഴും അന്തിമം.മറ്റൊന്ന് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പ്പെടുത്താന്‍ അനുവാദമില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടുതന്നെ വിവാഹമോചനത്തിനു പള്ളിയില്‍ നിന്നും അംഗീകാരം കിട്ടുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ കഷ്ടതരവും ആണ്. എന്നിട്ടും കുടുംബക്കോടതിയിലെ കേസുകളില്‍ 21% വും ക്രൈസ്തരുടെ തായി ഉണ്ട്. അവര്‍ ജാതകം നോക്കിയാണോ വിവാഹം കഴിക്കുന്നത്‌?എന്‍റെ അനുഭവത്തില്‍ അങ്ങനെ ചേര്‍ച്ച നോക്കി വിവാഹം കഴിക്കുന്ന ക്രൈസ്തവരും ഉണ്ട്. അവരാരും കുടുംബക്കോടതിയില്‍ പോയതായി എനിക്കറിയില്ല. മുസ്ലീം സമുദായത്തിലെ കാര്യം എല്ലാവര്‍ക്കും അറിയാം.

അവിടെ നൂറുശതമാനവും തീര്‍പ്പുകല്‍പ്പിക്കുന്നത് മഹല്ല് കമ്മറ്റിയാണ്. എന്നിട്ടും കേരളത്തിലെ കുടുംബകോടതികളിലെ മുസ്ലീം സാന്നിധ്യം അവരുടെ ജനസംഖ്യാ പ്രാതിനിധ്യത്തിനു ഏതാണ്ട് അടുത്താണ്. "കേരളത്തിലെ വടക്കന്‍ ജില്ലകളിലൊന്നിലെ കുടുംബ കോടതിയില്‍ തീര്‍പ്പു കാത്തുകിടക്കുന്ന വിവാഹമോചനക്കേസുകളില്‍ 90 ശതമാനവും മുസ്ലിം പെണ്‍കുട്ടികളുടേതാണെന്നും ഡി.എന്‍.എ. ടെസ്റിനു ശുപാര്‍ശചെയ്ത 12 കേസുകളില്‍ എട്ടിലും ഒരുവശത്തു മുസ്ലിം പെണ്‍കുട്ടികളാണെന്നും ഒരു അഭിഭാഷകസുഹൃത്ത് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ത്വലാഖ് ചൊല്ലിയതായി കാണിച്ചു ലഭിക്കുന്ന കത്തുകള്‍ ഫയല്‍ ചെയ്യുന്നതിനപ്പുറം ചില ഇടപെടലുകള്‍ നടത്താന്‍ മഹല്ല് കമ്മിറ്റികള്‍ തയ്യാറായാല്‍ ഇത്തരം മാനക്കേടുകള്‍ക്ക് അറുതി വരുത്താനാവും". (മുഹമ്മദ്‌ ഹിഷാം ,തേജസ്സ് ദ്വൈവാരിക,Fri, 14 May 2010) എവിടെയാണ് ഇക്കാര്യത്തില്‍ ജ്യോത്സ്യന്‍റെയോ ജ്യോതിഷത്തിന്‍റെയോ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്?

കേരളത്തിലെ 52% ത്തോളം വരുന്ന ഹിന്ദുക്കളില്‍ ഹൈന്ദവ വിശ്വാസവും ആചാരങ്ങളും പിന്തുടരുന്ന എത്രപേര്‍ വിവാഹത്തിനു പൊരുത്തത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്?ജോലി,വിദ്യാഭ്യാസം, കുടുംബം, സാമൂഹിക നില,സൌന്ദര്യം, തുടങ്ങിയ പരിഗണനകള്‍ കഴിഞ്ഞേ പലരും ഓലക്കുറിയും കൊണ്ട് ജ്യോത്സ്യനെ സമീപിക്കുന്നുള്ളൂ.അപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ടൊക്കെ തീരുമാനം ആയിക്കഴിഞ്ഞിരിക്കും. പിന്നെവിവാഹം മുടക്കി എന്ന പേര് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കണിയാന് മുന്നില്‍ വേറെമാര്‍ഗം ഒന്നുമില്ല എന്ന് സാരം. നല്ലൊരു ശതമാനവും ജാതകം എഴുതുന്നത്‌ തന്നെ വിവാഹം അടുക്കുമ്പോള്‍ ഓര്‍മ്മയില്‍ നിന്നും കിട്ടുന്ന സൌകര്യപ്രദമായ ഒരു ദിവസം കണക്കാക്കി ആണ്. ഹൈന്ദവ നാമധാരികള്‍ എങ്കിലും നാസ്തിക രാഷ്ട്രീയ വിശ്വാസികള്‍ ആയ വലിയൊരു വിഭാഗം ജാതകമേ നോക്കുന്നുമില്ല.

സാമൂഹിക ഘടനയില്‍ വലിയ മാറ്റം അടുത്ത കാലത്ത് ഉണ്ടായിട്ടു ണ്ട്. കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച പരസ്പരം സഹിക്കാനും സഹ കരിക്കാനുമുള്ള ശേഷി ഇല്ലായ്മ, സാമ്പത്തിക സ്വയം പര്യാപ്തത, അന്യ വിശ്വാസങ്ങളുടെ സ്വാധീനം എന്നിവയൊക്കെ പലതിനെയും പോലെ വൈവാഹിക ബന്ധങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അതിനനുസരിച്ച് എല്ലാ ശാസ്ത്രത്തിലും എന്ന പോലെ ജ്യോതിഷത്തിലും വരുത്തേണ്ട കാലികമായ മാറ്റങ്ങള്‍ വരുത്തുന്നില്ല എന്നത് ശരിതന്നെ. അതുകൊണ്ട് അതിന്‍റേതായ പോരായ്മയും അതിനുണ്ട്. സന്ദീപന്‍ ഉദാഹരിക്കുന്ന വേറൊരു കാര്യം നടി കാവ്യാമാധവന്‍റെ വിവാഹം ആണ്. അവരുടെ ജാതക ചേര്‍ച്ച നോക്കി ജ്യോത്സ്യന്മാര്‍ പറഞ്ഞത് കഴിഞ്ഞ മൂന്നു ജന്മവും അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയിരുന്നത്രെ. എന്തായാലും സകലമാന ആട്ടക്കാരികളുടെയും, വിടന്മാരുടെയും വാര്‍ത്തകള്‍ അവരുടെ ഫാന്‍സു കാര്‍ക്ക് അറിയാവുന്നതിലും കൂടുതല്‍ ഈ കാഷായധാരിക്ക് അറിയാം എന്നത് സന്തോഷകരമായ കാര്യം ആണ്.

പക്ഷേ അവര്‍ ബാല്യകാല സുഹൃത്തുക്കള്‍ കൂടി ആയിരുന്നു എന്നറിയില്ലെന്നു മാത്രം. അതേപോലെ ദേശം, കാലം ,സംസ്കാരം എന്നിവ ജാതകപൊരുത്തം പോലെ പ്രധാനം ആണെന്നും. അപ്പോള്‍ വിവാഹത്തിന്‍റെ കാര്യത്തില്‍ ജ്യോതിഷിയുടെ പ്രാധാന്യം അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം. കാവ്യയുടെ തന്നെ ഒരു വനിതാ വാരികയിലോ മറ്റോ കണ്ട വാക്കുകള്‍ ഇങ്ങനെയാണ് ".....ഏട്ടന് വടക്കുനിന്നുള്ള പെണ്ണ് മതിയെന്നാണ് വിചാരിക്കുന്നത്. ഒന്നൂല്യങ്കിലും സംസ്‌കാരോം ഭാഷേമൊക്കെ ഒന്നാകൂലോ......
(കാവ്യ കുറച്ചുനേരം മിണ്ടാതിരുന്നു. വെറുതെ കണ്ണുനിറഞ്ഞുപോയി. പിന്നെ ഓര്‍മയില്‍ നിന്നെന്നപോലെ തുടര്‍ന്നു.) 'ഈ ഭാഷയൊക്കെ വല്ല്യേ പ്രശ്‌നമാണ്. തെക്കുള്ളവരുടെ ഭാഷ നമുക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാനേ പറ്റില്ല. അമ്മേനെ 'തള്ളേ'ന്ന് വിളിക്കാന്‍ നമുക്ക് പറ്റ്വോ? ഇന്റര്‍വ്യൂകളിലും സിനിമകളിലുമൊക്കെ നമ്മക്ക് വേണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്ത് സംസാരി ക്കാം. പക്ഷേ, ജീവിതകാലം മുഴുവന്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞാല്‍ നടക്ക്വോ? അതുകൊണ്ടാണ് ചേട്ടന് നാട്ടുകാരിയായ പെണ്ണ് മതീന്ന് ഞാന്‍ പറയണത്. പക്ഷേ, വിധിച്ചത് എന്താണെന്ന് പറയാന്‍ പറ്റില്ല.' ചിലര്‍ക്ക് ചില മുന്‍വിധികള്‍ ഉണ്ട്. വടക്കുള്ളവര്‍ക്ക് തെക്കന്‍ എന്നാല്‍ ഭാഷയില്‍ മാത്രമല്ല സ്വഭാവത്തിലും നിഷിദ്ധന്‍ ആണ്, തിരിച്ചും.അതൊരു മാനസിക വൈരുദ്ധ്യം ആണ്. അവിടെ ജാതകത്തിന് എന്ത് റോള്‍ ആണ് ഉള്ളത്?

സന്ദീപന്‍റെ തികച്ചും മനുഷ്യത്വ രഹിതവും സാമൂഹികവിരുദ്ധമായ മുഖവും നിലപാടുകളും കൂടി ചൂണ്ടിക്കാട്ടാതെ ഈ ലേഖനം അവ സാനിപ്പിച്ചാല്‍ തെറ്റാവും.എയിഡ്സ് രോഗികളോട് പോലും ഒരുതരത്തിലും വിവേചനം കാണിക്കരുതെന്ന് സാമൂഹിക മനസാക്ഷി നില പാടുകള്‍ സ്വീകരിച്ചിട്ടുള്ള കാലം ആണ് ഇത്. കേവലം പാണ്ട് രോഗം ഉള്ളവര്‍ക്ക് പെണ്ണു കൊടുക്കരുതെന്ന ആഹ്വാനം ലേഖനത്തില്‍ കാണാം. പാണ്ട് രോഗം ഉള്ളവര്‍ വിവാഹം കഴിക്കരുതെന്നാണത്രേ ശാസ്ത്രം. ആ രോഗം ഉള്ള പാണ്ടുവിനെ പുണര്‍ന്നത്‌ കൊണ്ടാണത്രേ മാദ്രി മരിക്കുന്നത്. ഒരു ചൊല്ല് കേട്ടിട്ടുണ്ടോ? "അഞ്ജനം എന്നത് ഞാനറിവൂ മഞ്ഞളു പോലെ വെളുത്തിരിപ്പൂ"..എന്ന്. ഈ ഗീതോപജീവിക്ക് ഗീത മാത്രം അല്ല മഹാഭാരതം പോലും അറിയില്ല. നമ്മളൊക്കെ വായിച്ച ഭാരതത്തില്‍ പാണ്ടു ആണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ചിതയില്‍ ചാടി മാദ്രി സതി അനുഷ്ടിക്കുകയും ആണ് ചെയ്യുന്നത്. ലേഖനം അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ അതിവേഗം നടപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അവിടെയാണ് എന്ത് കൊണ്ട് സന്ദീപന്‍ ഈ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം അന്വേഷി ക്കേണ്ടത്. വാസ്തവത്തില്‍ ഗീതാ ജ്ഞാനയജ്ഞം ഒക്കെ നടത്തി ഈ മാന്യന്‍ സമ്പാദിക്കുന്നതിന്‍റെ അത്രയൊന്നും ഒരു സാധാരണ ജ്യോല്‍സ്യന് വരുമാനം ഇല്ല.

പഞ്ച നക്ഷത്ര ആശ്രമത്തിന്‍റെ പടിപ്പുര പോലുള്ള ആഡംബരാലംകൃതമായ വീടു പോലും ഇല്ല. മൂന്നോ നാലോ പുഷ്പാഞ്ജലി ചെയ്‌താല്‍ ഇത്തിരി പൂവോ തീര്‍ത്ഥമോ ചന്ദനമോ പ്രസാദം ആയി കൊടുത്താല്‍ കിട്ടുന്ന ദക്ഷിണ കൊണ്ട് ഒരു പൂജാരിക്ക് കുടുംബം പോറ്റാനുള്ള വരുമാനവും കിട്ടുകയില്ല. അപ്പോള്‍ പാവപ്പെട്ട ജ്യോതിഷിയോ പൂജാരിയോ അല്ല അയാളുടെ ലക്‌ഷ്യം, മറിച്ച് ഇപ്പോഴും നാട്ടിന്‍ പുറത്തെ സായം സന്ധ്യകളില്‍ വിശ്വാസത്തിന്‍റെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ്. ആ ക്ഷേത്രങ്ങളിലൊക്കെ അല്‍പ്പമെങ്കിലും പൂജകളോ വഴിപാടുകളോ നിര്‍ദ്ദേശിക്കുന്ന കണിയാനിട്ടു കുത്തിയാല്‍ കൊള്ളുന്നത്‌ അവിടങ്ങളില്‍ ആണെന്ന് കൃത്യമായി അറിയാവുന്ന ഏതോ പാഷണ്ടന്‍റെ ബുദ്ധി ഉണ്ടായിരിക്കും ഇയാളുടെ പിറകെ എന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുന്നുമില്ല. കര്‍മ്മ ബന്ധങ്ങളില്‍ പെട്ടുലഴുന്ന സാമാന്യ മനുഷ്യന്‍റെ കര്‍മ്മഫലവും അതിന്‍റെ അനുഭവവും ഒക്കെയാണ് വിവാഹം എന്നത്. അവന്‍ വിവാഹം കഴി ക്കുന്നതും ഭോഗിക്കുന്നതും സന്താനത്തെ ഉല്‍പ്പാദിപ്പിക്കുന്നതും എല്ലാം ആ വിധിക്കനുസരിച്ചാണ് നടക്കുന്നതും.തികച്ചും ആദിഭൌതികമായ കാര്യം. അതില്‍ കാഷായം ധരിച്ച് കര്‍മ്മ ഫലത്തെ അതിജീവിച്ച് മോക്ഷത്തിലേക്ക് പോകേണ്ടുന്ന, പോകാന്‍ സമൂഹത്തെ ഉദ്ബോധിപ്പി ക്കേണ്ടുന്ന ഒരു സന്യാസിക്കു എന്ത് കാര്യം ആണ് ഉള്ളത്? നേരത്തെ പറഞ്ഞപോലെ "ചൈതന്യ" ഹീനനായി, "ഗിരി" കളില്‍ നഷ്ടപ്പെട്ട, അവസാനം "പുരി" കളിലെ മായാമോഹിത വലയത്തിലേക്ക് നിപതിച്ച ഒരാളോട് പക്ഷേ നമുക്ക് ഇങ്ങനെ ഉപദേശിക്കാം, "അല്ലയോ സ്വാമിന്‍ അങ്ങ് ചൊവ്വയെ ഭയപ്പെടുന്നില്ലെങ്കില്‍ കഠിന വൈധവ്യ ദോഷം വിധിച്ച ജാതകമുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു സമൂഹത്തിനു മാതൃക കാട്ടിയാലും.

Courtesy
അനില്‍ പെണ്ണുക്കര 
pennukkara@yahoo.com

Wednesday, 10 December 2014

AIDS - എയ്ഡ്സ്

ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം.

ലോകത്തെ ഭീതിയിലാഴ്ത്തിയ അതിമാരക രോഗമെന്നു വിശേഷിപ്പിക്കുന്ന AIDS ന്റെ ഉത്ഭവത്തെക്കുറിച്ച് റഷ്യൻ ജീവ ശാസ്ത്രജ്ഞൻ ജേക്കബ് സീഗൾ പുറത്തുവിട്ട വിവരങ്ങൾ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.AIDS നിർമ്മിക്കപ്പെട്ടത് അമേരിക്കൻ ലാബോറട്ടറികളിലാണെന്ന് അദ്ദേഹം അടിവരയിട്ടു സമർഥിക്കുന്നു.1986 -ൽ പ്രസിദ്ധീകരിച്ച " AIDS - അമേരിക്കയുടെ സ്വദേശ നിർമ്മിത വിനാശം "എന്ന ലഘു ലേഖയിൽ അദ്ദേഹം പറയുന്നത്, HIV നിർമ്മിക്കപ്പെട്ടിട്ടുള്ളത് നിലവിലുള്ള രണ്ടുതരം വൈറസുകളെ സമന്വയിപ്പിച്ച് കൊണ്ടാണ് എന്നാണ്.അമേരിക്കയുടെ രാസ -ജൈവായുധ പദ്ധതിയുടെ ആസ്ഥാനമായ മേരിലാണ്ടിലെ ഫോർട്ട്‌ ഡട്രിക്കിലെ ലാബിൽ വെച്ചു ഇത് നടന്നിരിക്കാനിടയുണ്ടെന്നാണ് സീഗലിന്റെ നിഗമനം.ഈ വൈറസുകളെ ഹൃസ്വകാലത്തിൽ വിട്ടയക്കാനായി പിടിക്കപ്പെട്ട തടവുപുള്ളികളിൽ 1978 ന്റെ അവസാനത്തോടെ പരീക്ഷിക്കപ്പെട്ടിരിക്കാനിടയുണ്ട്.ആറുമാസം കൊണ്ട് രോഗത്തിന്റെ ലക്ഷണങ്ങൾ യാതൊന്നും പ്രകടമാകാതിരുന്നതിനാൽ പരീക്ഷണങ്ങൾ പരാജയമെന്ന് വിലയിരുത്തുകയും തടവുകാരെ വിട്ടയക്കുകയുമാണുണ്ടായത്.എന്നാൽ എഴുപതുകളുടെ അന്ത്യത്തിൽ സ്വവർഗ്ഗപ്രേമികളായ അവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമായതോടെ അമേരിക്ക AIDS ന്റെ പ്രഥമ ഉറവിട കേന്ദ്രമായിമാറുകയായിരുന്നു എന്നാണു പ്രൊഫസർ സീഗൾ പറയുന്നത്.

കൂടുതൽ അറിയുന്നതിന് താഴെകാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക :

http://www.shout-africa.com/…/opinion-aids-the-greatest-cr…/



Sunday, 7 December 2014

ഭോപ്പാൽ ദുരന്തം ? എന്താണ് ആ സത്യം ?

ഭോപ്പാൽ ദുരന്തം ? എന്താണ് ആ സത്യം ? വളരെ ദാരുണമായ ഈ കൂട്ടക്കൊലയ്ക്ക്  ആരായിരുന്നു ഉത്തരവാദി ?

ഇന്നും പല മനസുകളിലും ഉത്തരമില്ലാത്ത ഒരു ചോദ്യ ചിഹ്ന്നമായി അവശേഷിക്കുന്നു ഭോപാൽ !

ഒരു കള്ളക്കളി അരങ്ങേറിയത് പലർക്കും അറിയില്ല. ഇതിന്റെ സത്യാവസ്ഥ ലോകത്തോട്‌ പറയാൻ ശ്രമിച്ച ആ മഹാനെ കാലപുരിയ്ക്ക് അയച്ചത് അതിനു കൂട്ട് നിന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ്!

ആ സത്യം വെളിപ്പെടുത്തും മുൻപ് ഒന്ന് കൂടി :ഇന്ത്യയിൽ ഒരു കോണ്ഗ്രസ്കാരി ഭരിച്ചിരുന്നു.അവരുടെ മുദ്രാവാക്യം 'കൂടുതൽ അധ്വാനം കുറച്ചു ശബ്ദം' എന്നായിരുന്നു! അതായത് രാഷ്ട്രത്തിനു വേണ്ടി അടിമപ്പണി ചെയ്യുക ശബ്ദിച്ചാൽ കൊലക്കയർ! ഒരു കോണ്ഗ്രസ്കാരൻ ഭരിച്ചിരുന്നു സാക്ഷാൽ ലാൽ ബഹാദൂർ ശാസ്ത്രി! അദ്ദേഹം 'ജയ് ജവാൻ ജയ് കിസാൻ' എന്ന് മുദ്രാവാക്യം മുഴക്കിയപ്പോൾ അതിനെ അനുകൂലിക്കാൻ ഒരൊറ്റ കൊണ്ഗ്രസ്സുകാരും മുന്നോട്ടു വന്നില്ല. (അതായത് ആ ശബ്ദത്തിന്റെ രാജസ്നേഹ തത്വം ആരും പുറത്തു കാട്ടിയില്ല. ആ രാജ്യസ്നേഹിയെ താഷ്കന്ത് കരാറിൽ ഒപ്പ് വച്ച ശേഷം ഹൃദയാഘാതം വന്നു മരണപ്പെട്ടു.

അത് ഒരു കൊലപാതകമായിരുന്നുവെന്നു അന്നത്തെ 3 ആം ക്ലാസ് വിദ്യാർ ഥിക്കുപോലും അറിയാമായിരുന്നു. പാക്കിതാന്റെ നട്ടെല്ലായ ലാഹോർ വരെ പിടിച്ചെടുത്ത ഇന്ത്യൻ സേനയ്ക്ക് കരുത്തേകിയത് ശാസ്ത്രി എന്ന മനുഷ്യസ്നേഹി ആയിരുന്നു. ലാഹോർ വരെ എത്തിയ ഭാരതത്തെ അമേരിക്കയെന്ന കൂട്ടിക്കൊടുപ്പുകാരൻ പിന്തിരിപ്പിക്കുകയായിരുന്നു. സ്നേഹവാക്കുകൾ കൊണ്ട് ചതിയിൽ വീഴ്ത്തി ആ രാജ്യസ്നേഹിയെ കൊലപ്പെടുത്തി അമേരിക്ക വിജയം നേടി.

ഇതേ അവസ്ഥയായിരുന്നു ഭോപാൽ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന രാജീവ്‌ ദീക്ഷിത് എന്ന രാജ്യസ്നേഹിയുടെയും അന്ത്യത്തിന് കാരണമായത്‌. അമേരിക്കയുടെ എക്സ്പിരിമെന്റ് അതായത് ആയുധ പരീക്ഷണമായിരുന്നു 1984 ൽ ഭോപാലിൽ അരങ്ങേറിയത് എന്ന് ശ്രീ രാജീവ് ദീക്ഷിത് സാധാരണക്കാരെ അറിയിച്ചു!. ഈ പരീക്ഷണത്തിന്‌ ശേഷം ഇറാൻ ഇറാക്കിൽ അമേരിക്ക ഇത് ആയുധമാക്കി. അന്ന് ഭോപ്പാലിൽ പതിനായിരങ്ങളെ കൊലചെയ്ത അതെ ആയുധം ഇസ്ലാമിനു നേരെ ഉതിർത്തു വിട്ടു.

ഇന്നും നാം അറിയാതെ ഇത്തം എക്സ്പിരിമെന്റുകൾ ഹിന്ദുസ്ഥാനിൽ നടക്കുന്നു. അത് വെളിച്ചത്ത് കൊണ്ടുവരുന്നവർ ക്യാൻസർ ഹൃദയാഘാതം എന്നിവയാൽ കൊല്ലപ്പെടുന്നു.ഇപോഴത്തെ എക്സ്പിരിമെന്റുകൾ തീർത്തും മെടിസിനുകൾ ആണ് . ഇന്ത്യയിൽ ഷുഗർ ഹൃദയാഘാതം ക്യാൻസർ ഇവയാൽ ദിനംപ്രതി മരണപ്പെടുന്നു . എന്നാൽ എയിഡ്സ് പിടിപെട്ടു എത്ര പേർ മരണപ്പെടുന്നു?

ഉത്തരം ശൂന്യം !

HIV എന്ന വൈറസ്‌ ഉണ്ടെങ്കിലും അത് കോണ്ടം വില്ക്കപ്പെടാനുള്ള ഒരു വിദേശ കപട രോഗം ആണെന്ന് എത്ര പേർക്കറിയാം ?

Courtesy-  ദിനേശ് പള്ളിക്കൽ

Thursday, 4 December 2014

പിയേഴ്സ് സോപ്പ് ഉപയോഗിക്കുന്നവര്‍ ഇതൊന്നു വായിക്കുമല്ലോ....???

പിയേഴ്സ് സോപ്പ് ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട സോപ്പ് ആണ്. അത് ട്രാൻസ്പരന്റ് സോപ്പായതിനാൽ തന്നെ ഉപയോഗികുന്നവന് അത് പരിശുദ്ധമായ ഒരു സോപ്പ് ആണെന്ന് തോന്നൽ ആണ് മനസ്സിലുണ്ടാകുക. പിയേഴ്സ് സോപ്പ് ഒരു കാരണവശാലും ഒരു തരത്തിലുമുള്ള റിയാക്ഷൻ ഉണ്ടാക്കില്ലെന്നാണ്‌ മിക്കവരുടെയും വിശ്വാസം. എന്നാൽ ഇത്രയും നിരുപദ്രവകാരിയായ സോപിന്റെ തനി സ്വഭാവം അറിഞ്ഞാൽ പിന്നെ നിങ്ങൾ പിയേഴ്സ് ഉപയോഗിക്കുകയേ ഇല്ല…ഈ അടുത്ത കാലത്താണ് പിയേഴ്സ് സോപ്പ് പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിയത്‌. 1789 ൽ നിർമ്മിക്കപ്പെട്ട പിയേഴ്സ് സോപ്പ് ലോകത്തെ ആദ്യ ട്രാൻസ്പരന്റ് സോപ്പ് ആണ്. പണ്ട് വെറും 8 ചേരുവകൾ മാത്രമുണ്ടായിരുന്ന പിയേഴ്സ് സോപ്പ് മാറ്റങ്ങളോടെ പുറത്തിറങ്ങിയപ്പോൾ അത് 23 ചേരുവകൾ ആയി മാറി. അത് നിങ്ങൾ ശ്രദ്ധിച്ചുവോ..?? അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്താണെന്ന് എപ്പോഴെങ്കിലും വായിച്ചു നോക്കിയിട്ടുണ്ടോ…?? പണക്കാരുടെ സോപ്പ് എന്ന പദവി പിയേഴ്സിന് സ്വന്തമാണ്. എന്നാൽ വിദ്യാസമ്പന്നരായ ഇവർ പോലും ഇത്തരം കാര്യങ്ങൾ വായിച്ചു നോക്കാൻ മുതിരില്ല എന്നത് തന്നെയാണ് നമ്മുടെ നാട്ടിലെ വ്യാപാരികളുടെ വിജയ മന്ത്രം.

സോർബിറ്റോൾ, അക്വാ, സോഡിയം പാമേറ്റ്, സോഡിയം പാം കെർനലേറ്റ്, സോഡിയം റോസിനേറ്റ്, പ്രൊപ്പലൈൽ ഗ്ലൈക്കോൽ, സോഡിയം ലാറിൽ സൽഫാറ്റ്, PEG-4, ആൽക്കഹോൾ, ഗ്ലിസറിൻ , പെർഫ്യൂം, സോഡിയം ക്ലോറൈഡ്, സോഡിയം മെറ്റാ ബൈ സൽഫേറ്റ്, ഏറ്റിഡ്രോണിക്ക് ആസിഡ് , ടെട്ര സോഡിയം EDTA, BHT, Cl 12490, Cl 47005, ബെൻസൈൽ ബെൻസൊഏറ്റ്, ബെൻസൈൽ സാലിസൈലെറ്റ്, സിന്നമൽ, യൂഗേനോൾ, ലിമോനെനെ, ലിനലൂൽ..

ഇതെല്ലാമാണ് പിയേഴ്സ് സോപ്പിൽ അടങ്ങിയിരിക്കുന്ന കൂട്ടുകൾ. പാക്കറ്റിന് പുറത്തുള്ള ലേബലിൽ കമ്പനി തന്നെ എഴുതി വച്ചിട്ടുള്ളതാണ് ഈ കൂട്ടുകൾ. ഇനി ഇവ എന്താണെന്ന് നോക്കാം…

പുതിയ പിയേഴ്സ് സോപ്പിലെ ചേരുവകൾ

സോഡിയം ലാറെൽ സൽഫേറ്റ് ശരീരത്തിനകത്തേക്ക് ആഴ്ന്നിറങ്ങുന്ന സ്വഭാവത്തിലുള്ള രാസവിഷമാണ്. ഒടുവിൽ അത് ചെന്നു കൂടുന്നത് കണ്ണ്, തലച്ചോറ്, ഹൃദയം , കരൾ എന്നീ അവയവങ്ങളിലാണ്. അത് സൂക്ഷമായ അളവിലാണെങ്കിലും ദീർഘ നാളുകൾ കഴിയുന്നതോടെ ഈ അവയവങ്ങളുടെ പ്രവർത്തനങ്ങൽക്കെല്ലാം തകരാറുകൾ ഉണ്ടാകുമെന്ന് ജോർജിയ മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ താക്കീതു നൽകുന്നു. കൊച്ചു കുട്ടികളുടെ കണ്ണിന്റെ വളർച്ച മുരടിപ്പിക്കുന്നുമെന്നും മുതിർന്നവരിൽ തിമിരം ഉണ്ടാക്കുമെന്നും അവർ പറയുന്നുണ്ട്. കണ്ണിലെ ചില പ്രൊറ്റീൻ സെൽസിൽ വ്യതിയാനം ഉണ്ടാക്കാനും ഈ രാസപദാർത്ഥം കാരണമാകും.
പിയേഴ്സ് മാത്രമല്ല ഒട്ടുമിക്ക സോപ്പുകളും ഇതെല്ലാം ചേരുന്നതാണ്. ചിലതാകട്ടെ ഇതിലും ഭീകരമാണ്…

( Courtesy: Nirbhayam )

Sunday, 23 November 2014

ടിപ്പു സുൽത്താൻ - ടിപ്പുവിന്റെ ജന്മദിനത്തില്‍ വായിച്ചിരിക്കേണ്ട ഒരു ലേഖനം..

ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി. 

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം. ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്നുണ്ട്: “ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.” 

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം: 1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു. 1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.) “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു. എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു: “ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 

1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട് ആക്രമിച്ചു. ” നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 ) 1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298). 

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍ ശ്രീധരമേനോന്‍ പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല. ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. 

അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്. വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു. ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം. 

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.” 

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം. 

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം. 

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“ 1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന. ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്. “കടത്തനാട്ട് രാജകുടുംബത്തിന്റെ ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“ 

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്: “ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.” 

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്: “പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“ 1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു. 

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്. ”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”: “വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്. 

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. 

ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..! 

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്. പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു. അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം. ഏതായാലും ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല. 

കടപ്പാട് :മിനി ബിജുകുമാര്‍