Saturday, 1 November 2014

ശംഭൂകന്മാര്‍ ഉണ്ട് - അറിവ് തേടുന്നവര്‍ സൂക്ഷിക്കുക.

'തപസ്യന്തം തതശ്ശൂദ്രം ശംബൂകാഖ്യം രഘൂത്തമഃ 
ഹത്വാ വിപ്രസ്യ കസ്യാപി മൃതം പുത്രമജീവയല്‍' 

'തപസ്‌ ചെയ്‌തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ വിപ്രപുത്രന്‍ ജീവിച്ചു' .എന്നാണ്‌ 'ശ്രീരാമോദന്ത'ത്തില്‍. പറഞ്ഞിരിക്കുന്നത്. ശ്രീരാമഃ ഉദന്തം അതാണ്‌ ശ്രീരാമോദന്തം. ഉദന്തം എന്നാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ്‌ അര്‍ത്ഥം.

ഇനി ഇതിന്റെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് നോക്കാം.

അറിവിന്‍റെ മാര്‍ഗ്ഗത്തില്‍ പോകുന്ന ജ്ഞാനികളുടെ കുട്ടികളെ വിഡ്ഢിത്തം പറഞ്ഞു വഴിതെറ്റിച്ചു നീച മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ആളുകളെ ആണ് ആചാര്യന്മാര്‍ ശംഭൂകന്മാര്‍ എന്ന് വിളിച്ചിരുന്നത് ശംഭൂകന്‍ എന്നാല്‍ പട്ടിയെപ്പോലെ കുരയ്ക്കുന്നവന്‍ എന്നാണു അര്‍ഥം. അതായത് അറിവ് തേടി പോകുന്നവരെ വാദപ്രതിവാദം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കി നശിപ്പിക്കുന്നവന്മാര്‍ എന്നര്‍ഥം. തല കീഴായി നിന്ന് തപസ്സു ചെയ്തു എന്ന് പറഞ്ഞാല്‍ തല തിരിഞ്ഞ രീതിയില്‍ ചിന്തിച്ചു ആശയങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു എന്നാണ്. അതായത് നേരിന്റെയും അറിവിന്‍റെയും മാര്‍ഗ്ഗത്തില്‍ പോകുന്ന കുട്ടികളെ ആ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ച് നീച്ച മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നവര്‍. രാമായണം ഇത്തരത്തിലുള്ള ഒരുപാട്‌ അസുരന്മാരെ കാണിച്ചുതരുന്നുണ്ട്‌. ശംഭൂകന്മാര്‍ അസുരന്മാരാണ്. ശംഭൂകന്മാര്‍ക്ക് ഈശ്വരധ്യാനവും തപസ്സൊക്കെയുണ്ട്‌. പക്ഷേ തലകീഴായിട്ടാണെന്നുമാത്രം. തലതിരിഞ്ഞ അശാസ്‌ത്രീയമായ തപസ്സ്‌, ആരാധന മുതലായവ. കുബുദ്ധികള്‍ ആണവര്‍.

ഇന്നും നമുക്ക് ഈ ശംഭൂകന്മാരെ കാണുവാന്‍ കഴിയും. യുക്തിവാദികളുടെ വേഷം കെട്ടിയും, മയക്കു മരുന്ന് വ്യാപാരികളുടെ വേഷം കെട്ടിയും ഒക്കെ അവര്‍ ജീവിക്കുന്നു. 

ഇവിടെ പറഞ്ഞ ശ്ലോകത്തില്‍ ബ്രാഹ്മണകുട്ടികളെ ശംഭൂകന്മാരെ കൊന്നതിനു ശേഷം ജീവിപ്പിച്ചു എന്ന് പറയുന്നു. സാമാന്യ ബുദ്ധി ഉള്ള ആളുകള്‍ക്ക് അത് കൊണ്ടു തന്നെ മനസ്സിലാക്കാം ആ കുട്ടികളെ നേരെ ഉള്ള മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നതാണ് അതുകൊണ്ടു അര്‍ഥമാക്കുന്നത്.  ചത്തുപോയി എന്നതിന് നേരിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തലതിരിഞ്ഞു കെട്ടുപോയി എന്നര്‍ഥം. ചത്തുപോയവരെ ജീവിപ്പിച്ചു കൊണ്ടുവരാന്‍ ഒരിക്കലും പറ്റുകയില്ല എന്ന സത്യം പോലും വിമര്‍ശിക്കുന്നവര്‍ മറന്നുപോയി.

ശ്രീ രാമനെ ഇവിടെ വിളിക്കുന്നത്‌ രഘൂത്തമന്‍ എന്നാണു. അതും അവര്‍ക്ക് മനസ്സിലായില്ല. തന്നെയുമല്ല ഈ ദ്രോഹികളെ കൊല്ലുന്നത്‌ വസിഷ്ടമഹര്ഷിയുടെ നിര്‍ദ്ദേശം അനുസരിച്ചും ആണ്.

ജീവിതത്തില്‍ ഒരിക്കല്‍പോലും വാല്മീകി രാമായണം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ലാത്ത ഈ ദ്രോഹികള്‍ വല്ല കഴുതകളും പറയുന്നത് കേട്ട് ആധുനിക ശംഭൂകന്മാരായി ജീവിക്കുന്നു. കഷ്ടം. പൂര്‍വികര്‍ യോഗമില്ലാത്തവര്‍ എന്ന് പറയുന്നത് ഇവരെ കുറിച്ചാണ്. 

അങ്ങനെ വഴിതെറ്റിക്കുന്നവന്മാരെ എല്ലാം പിടിച്ചു കൈകാര്യം ചെയ്തെതിനാണ് ശ്രീരാമന് തെറി വിളി ഇന്നും കേള്‍ക്കേണ്ടി വരുന്നത്.

മര്യാദാ പുരുഷോത്തമനായ ശ്രീരാമന് എന്‍റെ പ്രണാമം.

1 comment:

  1. ശൂദ്രൻമാർ സ്വയം ഗ്ലോറിഫൈ ചെയ്യുന്നതും മറ്റ് ജാതി മതക്കാരെ തരം താഴ്താൻ സ്വയം ചരിത്രങ്ങൾ എഴുതിയുണ്ടാക്കയും ചെയ്യുന്ന പതിവു ആയ് ഈ ബ്ലോഗും കാണുന്നു.

    ReplyDelete